കോവിഡ് വാക്‌സിൻ; രണ്ടാം ഘട്ടം ഇന്നു മുതൽ

By Syndicated , Malabar News
covid vaccination kerala
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചാൽ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാകുകയുള്ളു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് നൽകുക. ജനുവരി 16 മുതൽ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്കാണ് ഇന്ന് മുതൽ രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നത്.

ജില്ലയിൽ ഇതുവരെ കാൽ ലക്ഷത്തിലധികം ‍പേർ വാക്‌സിൻ സ്വീകരിച്ചു. ആദ്യം നൽകിയ അതേ വാക്‌സിൻ തന്നെയാണ് രണ്ടാം ഘട്ടത്തിലും നൽകുക. കോവിഡ് മുന്നണി പോരാളികൾക്കുള്ള പ്രതിരോധ കുത്തിവെപ്പും ഇതോടൊപ്പം തുടരുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെപി റീത്ത അറിയിച്ചു. വ്യത്യസ്‌ത കേന്ദ്രങ്ങളിൽ ആയിരിക്കും രണ്ടു കുത്തിവെപ്പുകളും നടത്തുക.

Read also: പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE