കോവിഡ് വാക്‌സിൻ; സാധാരണക്കാരുടെ കാത്തിരിപ്പ് നീളും; എയിംസ് ഡയറക്‌ടർ

By News Desk, Malabar News
covid Vaccine for children
Randeep Guleria
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിപണിയിലെത്തിയാൽ സാധാരണക്കാർക്ക് ഉടൻ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയ. വാക്‌സിൻ അടുത്ത വർഷവും സാധാരണക്കാർക്ക് ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ ഗുലേറിയ പറഞ്ഞു. കോവിഡ് പ്രതിരോധ വാക്‌സിനായി സാധാരണക്കാർ 2022 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് ഗുലേറിയ പറയുന്നു.

രാജ്യത്ത് ജനസംഖ്യ വളരെ കൂടുതലായതിനാൽ വാക്‌സിൻ സാധാരണക്കാരിലേക്ക് എത്തണമെങ്കിൽ ഒരു വർഷത്തിൽ കൂടുതലെടുക്കുമെന്ന് ഗുലേറിയ അറിയിച്ചു. ആവശ്യത്തിന് സിറിഞ്ചുകളും സൂചികളും ശീതീകരണ സംവിധാനവും ഒരുക്കി രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലും വാക്‌സിൻ തടസമില്ലാതെ എത്തിക്കുക എന്നതാണ് അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യത്തേതിൽ നിന്ന് ഫലപ്രദമായി രണ്ടാമതൊരു വാക്‌സിൻ കണ്ടെത്തിയാൽ അതെങ്ങനെ ഉപയോഗിക്കുമെന്നതും വെല്ലുവിളിയാണെന്ന് ഗുലേറിയ പറഞ്ഞു.

Also Read: കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ

മുന്നോട്ടുള്ള വഴിയിൽ നിരവധി തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. വാക്‌സിനേഷൻ മൂലം രോഗം പൂർണമായി അപ്രത്യക്ഷമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE