കോവിഡ് നിയമലംഘനം; കോഴിക്കോട് ജില്ലയിൽ 1306 പേർക്കെതിരെ കേസ്

By News Desk, Malabar News
Malabar News_ mask
Representational image
Ajwa Travels

കോഴിക്കോട്: കോവിഡ് സാഹചര്യം ഏറെ വഷളായിട്ടും കോഴിക്കോട് ജില്ലയിൽ ജനം കോവിഡ് നിയന്ത്രണങ്ങളെ വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ല. ഇന്ന് കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്‌.

നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതു സ്‌ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടക്കാത്തതിനുമാണ് 12 കേസുകളെടുത്തത്. കോടതി വഴിയാവും ഇവര്‍ക്ക് എതിരേയുള്ള തുടര്‍ നിയമ നടപടികള്‍.

മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 840 കേസുകള്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി. റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതു സ്‌ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടക്കാത്തതിന്റെയും പേരില്‍ 60 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്‌. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 394 കേസുകള്‍ ഫയല്‍ ചെയ്‌തിട്ടുണ്ട്‌.

4990 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട് ചെയ്‌തത്‌. ഇതില്‍ 4811 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Read Also: ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് നീട്ടി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE