തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു

By News Desk, Malabar News
kauthuka varthakal
Rep. Image
Ajwa Travels

കൊച്ചി: തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്‌ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നില്ല.

‘ഞാനും എന്റെ മക്കളും അച്ഛന്റെ ചേട്ടന്റെ വീട്ടിൽ പോയതായിരുന്നു. രാത്രി 1 മണിക്ക് ശേഷമാണ് എനിക്ക് ഫോൺ വന്നത്. വീടിന്റെ ഒരു ഭാഗത്ത് നിന്ന് തീ പിടിക്കുന്നുണ്ട്, ഞാൻ അവിടെയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് അയൽവാസി ഫോൺ ചെയ്‌തത്‌. ഉടൻ ഞാൻ വീട്ടിലെത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു’; മഞ്‌ജു പറഞ്ഞു. ഗ്യാസ് രേഖകൾ, റേഷൻ കാർഡ്, കുട്ടികളുടെ പഠന രേഖകൾ ഉൾപ്പെടെ എല്ലാം കത്തി നശിച്ചുവെന്ന് മഞ്‌ജു പറയുന്നു.

അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ് നേതൃത്വം രംഗത്ത് വന്നു. വളരെ ഹീനമായ പ്രവൃത്തിയാണ് ചെയ്‌തതെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

Most Read: നൂറനാട്ടെ സംഘർഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE