തിരുവനന്തപുരം: സിപിഐഎം യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സതീശനും സുരേന്ദ്രനും ഒരേ നിലപാടാണ്.
അള്ളാഹുവും മിത്താണെന്ന നിലപാടില്ല. മാദ്ധ്യമങ്ങൾ കള്ളപ്രചാര വേല നടത്തുന്നുവെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. വർഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വിഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണ്. വിഷയത്തിൽ സതീശന്റെയും സുരേന്ദ്രന്റെയും ഒരേ നിലപാടാണ്. സംഘ്പരിവാർ നിലപാട് വ്യക്‌തമാണ്. വിഡി സതീശന്റെ വാക്കുകളിൽ മുഴുവൻ ബിജെപി നിലപാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘പരശുരാമൻ മഴുവെറിഞ്ഞുണ്ടായ കേരളം’ എന്നതാണ് മിത്തായി ഉദാഹരിച്ചത്. അള്ളാഹു വിശ്വാസികളുടെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ്. ഗണപതിയും അതുതന്നെയാണ്. പിന്നെന്തിനാണ് ഞങ്ങളത് മിത്താണെന്ന് പറയുന്നത്. ഗണപതി മിത്താണെന്ന് ഷംസീർ പറഞ്ഞിട്ടില്ലെന്നും മറിച്ചു നടക്കുന്നത് കള്ളപ്രചാരണങ്ങളാണെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു.
Most Read: നവീകരിച്ച ഡെൽഹി ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന്; കോൺഗ്രസ് ബഹിഷ്‌കരിക്കും