കോഴിക്കോട്: സിപിഎം പ്രവർത്തകന് മർദ്ദനമേറ്റു. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന ശിവദാസ് എന്നയാൾക്കാണ് മർദ്ദനമേറ്റത്. നേരത്തെ സിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ശിവദാസ്. ഇന്നലെ രാത്രി അക്രമികൾ ശിവദാസിന്റെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു.
കിറ്റ് വിതരണത്തിലെ തർക്കത്തെ തുടർന്നാണ് ആക്രമണമുണ്ടായത്. സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നതിലെ വിരോധമാണ് ആക്രമത്തിന് കാരണമെന്ന് ശിവദാസന്റെ പരാതിയിൽ പറയുന്നു. കോഴിക്കോട് നല്ലളം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതി; തുടർനടപടിക്ക് ബദൽ നിർദ്ദേശവുമായി കരാർ കമ്പനി