സിപിഐക്കെതിരെ വിമർശനം; അടിസ്‌ഥാന രഹിതമെന്ന് ജോസ് കെ മാണി

By Syndicated , Malabar News
jose-k-mani
ജോസ് കെ മാണി
Ajwa Travels

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം മൽസരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ പിന്തുണ നല്‍കിയില്ലെന്ന വാര്‍ത്ത വ്യാജമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളെല്ലാം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചു എന്ന വിലയിരുത്തലാണ് സ്‌റ്റിയറിങ് കമ്മറ്റി യോഗം നടത്തിയത്. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്‌തി ഉണ്ടെന്നാണ് കമ്മറ്റി വിലയിരുത്തിയത്, ജോസ് കെ മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് മൽസരിച്ച പാലാ, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ സിപിഐ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്ന വിമർശനം ഉന്നയിച്ച് പാർട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സ്‌ഥാനാർഥികള്‍ തന്നെ രംഗത്തെത്തി എന്നായിരുന്നു വാർത്ത.

Read also: കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE