പാട്യാല: പഞ്ചാബിലെ പാട്യാലയിൽ നായയെ സ്‌കൂട്ടറിന്റെ പുറകിൽ കെട്ടിവലിച്ച് യുവതികൾ. നായയെ കയറുകൊണ്ട് സ്‌കൂട്ടറിന്റെ പുറകിൽ കെട്ടി റോഡിലൂടെ ഓടിച്ചു പോകുന്ന യുവതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പാട്യാല ന്യൂ സെഞ്ച്വറി എൻക്ളേവിലൂടെ രണ്ട് യുവതികളാണ് പരിക്കേറ്റ നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ചത്. സംഭവം കണ്ട പ്രദേശത്തെ കുട്ടികൾ ഇവരുടെ വാഹനം തടയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതോടെ നായയെ ഉപേക്ഷിച്ച് യുവതികൾ കടന്നുകളഞ്ഞു.
സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസ് എടുത്തതായി സെഞ്ച്വറി എൻക്ളേവ് പോലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഗുർമീത് സിങ് പറഞ്ഞു. യുവതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: വിസ്‌മയ സ്വന്തം മകളെപ്പോലെ; കൊല്ലത്തെ വീട്ടിലെത്തി ഗവർണർ