ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പോലീസ് പിടിയിൽ

By News Desk, Malabar News
Ganja Arrest In Malappuram
Representational image
Ajwa Travels

കുമ്പള: വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി ചെയ്‌ത യുവാവ് പോലീസിന്റെ പിടിയിലായി. കുബന്നൂർ ബേക്കൂർ കണ്ണാടിപ്പാറയിലെ കെപി നജീബ് മഹ്‌ഫൂസിനെ (22) ആണ് എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കുമ്പള കിദൂർ മൈലാളം റോഡിലെ വാടക ക്വാർട്ടേഴ്‌സിന്റെ ടെറസിൽ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇൻസ്‌പെക്‌ടർ പി പ്രമോദിനു ലഭിച്ച വിവരത്തെത്തുടർന്നാണ് പോലീസ് സംഘം പരിശോധന നടത്തിയത്.

3 കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇതിനു 2 മാസം വളർച്ചയുണ്ടായിരുന്നു. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ നജീബ് മഹ്‌ഫൂസ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും വിൽപനക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കാനാണു കൃഷി നടത്തിയതെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു. എസ്‌ഐയെ കൂടാതെ സീനിയർ സിവിൽ പോലീസ് പറഞ്ഞു. എസ്ഐയെ കൂടാതെ സീനിയർ സിവിൽ പോലീസ് ഓഫിസർ എം സുധീർ, സിവിൽ പോലീസ് ഓഫിസർമാരായ പി അജയൻ, ടികെ സദൻ, കൊച്ചുറാണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Most Read: ‘എത്ര പ്രതിരോധം തീർത്താലും പിന്നാലെയുണ്ടാകും’; മുഖ്യമന്ത്രിക്കെതിരെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE