മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിൽ എത്തി തൂങ്ങി മരിച്ചതാണെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ഫയലുകളും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ പ്ളാന്റിനെതിരെ നടപടി എടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമത്തിലാണ് റസാഖ് മരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയലുകളാണ് മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ളാന്റിലെ പുക ശ്വസിച്ചാണ് സഹോദരന്റ ആരോഗ്യം മോശമാകാൻ കാരണമെന്ന് ആരോപിച്ച്, സിദ്ദിഖ് പലതവണ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പരാതികൾ പഞ്ചായത്ത് അവഗണിക്കുകയാണെന്ന് കാണിച്ചു സിദ്ദിഖ് പലതവണ പത്രസമ്മേളനങ്ങളും നടത്തിയിരുന്നു.
Most Read: പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും