യുഎഇയിൽ കോവിഡ് വീണ്ടും 2000ന് മുകളിൽ; 24 മണിക്കൂറിൽ 2,022 രോഗികൾ

By Team Member, Malabar News
uae covid
Ajwa Travels

അബുദാബി : കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് ശേഷം യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 2000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,022 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,87,697 ആയി ഉയർന്നു.

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 2000ന് മുകളിൽ എത്തിയെങ്കിലും പ്രതിദിന രോഗമുക്‌തരുടെ എണ്ണം 2000ന് താഴെയാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,71,906 പേരും രോഗ മുക്‌തരായിട്ടുണ്ട്. കൂടാതെ കോവിഡ് ബാധിച്ചു രാജ്യത്ത് ഇതുവരെ 1,537 ആളുകൾ ഇതുവരെ മരിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 2,66,023 ആളുകളാണ് കോവിഡ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 4.03 കോടി കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഒപ്പം തന്നെ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 14,254 ആണെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

Read also : അമേരിക്കൻ എണ്ണക്ക് പിന്നാലെ ഇന്ത്യ; ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE