കോവിഡ്; വാഹന നികുതി ഉൾപ്പടെ അടക്കാനുള്ള സമയപരിധി നീട്ടി സർക്കാർ

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാഹന നികുതി ഉൾപ്പടെ വിവിധ നികുതികൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ഓട്ടോറിക്ഷ, ടാക്‌സി, സ്‌റ്റേജ് കോണ്‍ട്രാക്‌ട് വാഹനങ്ങളുടെ നികുതി അടക്കാന്‍ ഓഗസ്‌റ്റ് 31 വരെ നൽകിയിരുന്ന സാവകാശം നവംബർ 30 വരെയാണ് നീട്ടിയത്. കൂടാതെ ടേണ്‍ ഓവര്‍ ടാക്‌സ് അടക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ ഇളവുണ്ടാകുമെന്നും, പിഴ ഇളവോടെ ജിഎസ്‌ടി കുടിശിക അടക്കാനുള്ള  ആംനസ്‍റ്റി പദ്ധതി ഒക്‌ടോബർ 31 വരെ നീട്ടിയതായും മന്ത്രി വ്യക്‌തമാക്കി.

നിലവിൽ കോവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്‌ഥാനത്ത് സൃഷ്‌ടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെങ്കിലും നിലവിലുള്ള നികുതി വേണ്ടെന്ന് വെക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

Read also : ജിതിന്‍ പ്രസാദ പാർട്ടിയെ വഞ്ചിച്ചു; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE