വൃക്ക മാറ്റിവച്ച രോഗിയുടെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ചികിൽസാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച എന്നിവയിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ ഇന്ന് മെഡിക്കൽ കോളേജ് പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാകും കേസെടുക്കുന്നതിൽ തീരുമാനം. ഡോക്‌ടർമാർക്ക് എതിരായ നടപടിയിൽ കെജിഎംസിടിഎ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. ഡോക്‌ടർമാർക്ക് എതിരായ സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് കെജിഎംസിടിഎ, ഐഎംഎ ഉൾപ്പടെയുള്ള സംഘടനകൾ സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: ഫാഷൻ ഗോൾഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്‌ടർമാരെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE