കുവൈറ്റ് രാജ്യതലവന് ആദരം; നാളെ രാജ്യത്ത് ദേശീയ പതാക താഴ്‌ത്തിക്കെട്ടും

By Team Member, Malabar News
Ma;abarnews_kuwait
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി : നിര്യാതനായ കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജബേര്‍ അല്‍ സബയോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയില്‍ ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ഇതിന്റെ ഭാഗമായി നാളെ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെയും ദേശീയ പതാക താഴ്‌ത്തി കെട്ടി ദുഃഖാചരണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഒപ്പം തന്നെ സംസ്‌ഥാനത്തും നാളെ ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചു. അതിനായി സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലും നാളെ ദേശീയ പതാക താഴ്‌ത്തിക്കെട്ടും. ഒപ്പം തന്നെ നാളെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 29 നാണ് കുവൈറ്റ് രാജ്യതലവനായ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് നിര്യാതനായത്. ചികില്‍സക്കായി അമേരിക്കയിലെ റോച്ചസ്‌റ്ററിലെ മയോ ക്‌ളിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് അദ്ദേഹം മരിക്കുന്നത്. ജൂലായ് 18 ആം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്തിയിരുന്നു. അതിന് ശേഷം സെപ്റ്റംബര്‍ 23 ആം തീയതിയാണ് ഇദ്ദേഹത്തെ അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read also : ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE