ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ഇത് പുതിയ കാര്യം അല്ലെന്ന് അദ്ദേഹം പറഞ്ഞു
‘യു.പിയില്‍ ഒരു സര്‍ക്കാര്‍ സംവിധാനമുണ്ടോ? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നിരവധി കേസുകളാണുണ്ടായത്. ആള്‍ക്കൂട്ട മര്‍ദനം തുടങ്ങിയ സംഭവങ്ങള്‍ നേരത്തേ ഉണ്ടായിരുന്നു. ഇത് പുതിയതല്ല, യു.പിയില്‍ പതിവാണ്” -ഗുലാം നബി ആസാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു
ഹത്രസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു
Read also: ഉത്തര്‍പ്രദേശില്‍ നിയമവാഴ്‌ച തകര്‍ന്നു; എ കെ ആന്റണി