കാലാവസ്ഥ വ്യതിയാനം രൂക്ഷം; ഡെത്ത് വാലിയില്‍ 90 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില

By News Desk, Malabar News
Malabar News_ deathvalley temprature
Representation Image
Ajwa Travels

കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത വെളിവാക്കി ലോകത്തെ ഉയര്‍ന്ന താപനില അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. 90 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ താപനിലയാണ് ഫുറാനേസ് ക്രീക്കിലെ ഡെത്ത് വാലി നാഷണല്‍ പാര്‍ക്കിനു സമീപമുള്ള മേഖലയില്‍ അനുഭപ്പെട്ടത്. 130 ഡിഗ്രി ഫാരന്‍ഹീറ്റ് (54.4 ഡിഗ്രി സെല്‍ഷ്യസ്) ആണ് ഞായറാഴ്ച ഇവിടെ രേഖപ്പെടുത്തിയ താപനില.

മുന്‍പ് 1931ല്‍ ടുണീഷ്യയിലെ കെബിലിയിലാണ് ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. 56.7 ഡിഗ്രി സെല്‍ഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്.
അതേസമയം, കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില സംബന്ധിച്ച റിപ്പോര്‍ട്ട് പ്രാഥമികം മാത്രമാണ്. കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലാവശ്യമാണെന്നും ഇതിനായി പ്രത്യേക സമതി രൂപവത്കരിച്ചതായും യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് വ്യക്തമാക്കി.

എന്നാല്‍, കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില ലോകവ്യാപകമായി അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനിലാണിത്. ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയും ഡത്ത് വാലിയില്‍ത്തന്നെയായിരുന്നു രേഖപ്പെടുത്തിയിട്ടുള്ളതും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE