മാനനഷ്‌ടക്കേസ്‌; രാഹുലിനോട് 25ന് നേരിട്ട് ഹാജരാകാൻ പാറ്റ്‌ന കോടതി

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ ഹരജിയാണ് പാറ്റ്‌ന എംപി/ എംഎൽഎ പ്രത്യേക കോടതി പരിഗണിക്കുന്നത്.

By Trainee Reporter, Malabar News
Rahul gandhi
Ajwa Travels

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ നിർദ്ദേശം. കേസിൽ ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സൂറത്ത് കോടതിയിലെ നടപടികളുടെ തിരക്കിലായതിനാൽ ഹാജരാകാനുള്ള തീയതി നീട്ടി നൽകണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 25ലേക്ക് മാറ്റിയത്.

അന്നേ ദിവസം രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകുമെന്ന് ഉറപ്പു വരുത്താൻ കോടതി രാഹുലിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്താനാണ് നേരിട്ട് ഹാജരാകാനുള്ള നിർദ്ദേശം. സൂറത്ത് കോടതിയിലേതിന് സമാനമായ കേസിലാണ് പാറ്റ്‌ന കോടതിയും രാഹുലിനെതിരെ നടപടി സ്വീകരിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ ഹരജിയാണ് പാറ്റ്‌ന എംപി/ എംഎൽഎ പ്രത്യേക കോടതി പരിഗണിക്കുന്നത്.

Most Read: അരിക്കൊമ്പൻ പുനരധിവാസം; എവിടെ വിടാമെന്ന് സർക്കാരിന് തീരുമാനിക്കാം- ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE