ഡെൽഹി വായു മലിനീകരണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

By Staff Reporter, Malabar News
delhi-air-quality
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ വായു മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. വായു മലിനീകരണം കുറയ്‌ക്കാൻ കേന്ദ്രസർക്കാരും, ഡെൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്‌ഥാനങ്ങളും സ്വീകരിച്ച നടപടികൾ കോടതി ഇന്ന് പരിശോധിക്കും.

വായു ഗുണനിലവാര കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അടിയന്തര ദൗത്യ സേനയുടെ പ്രവർത്തനവും കോടതി വിലയിരുത്തും. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും കോടതിയുടെ പരിഗണനക്ക് വരുമെന്നാണ് കരുതുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ ഡെൽഹിയിലെ വായു നിലവാരം കൂടുതൽ മോശം അവസ്‌ഥയിലേക്ക് എത്തിയിരിക്കുകയാണ്. നഗരത്തിലെ വായു ഗുണനിലവാര സൂചിക ഇന്നലെ 200 കടന്നിരുന്നു.

Read Also: മുല്ലപ്പെരിയാറിലെ മരംമുറി വിവാദം; ഉദ്യോഗസ്‌ഥന് എതിരായ അച്ചടക്ക നടപടി പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE