കോവിഡിനൊപ്പം ഡെങ്കിപ്പനിയും; നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു

By Trainee Reporter, Malabar News
Representational image
Ajwa Travels

നാദാപുരം: കോവിഡ് മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനം ശക്‌തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പിന് തലവേദന സൃഷ്‌ടിച്ച്‌ നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു.

പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ രണ്ടാഴ്‌ചക്കിടെ കുട്ടികളും സ്‌ത്രീകളും ഉൾപ്പടെ 10 പേർക്കാണ് രോഗം ബാധിച്ചത്. മൂന്നാം വാർഡിൽ രോഗം സ്‌ഥിരീകരിച്ചവരുടെ വീടുകൾക്ക് സമീപം ആരോഗ്യ വകുപ്പ് ഫോഗിങ് നടത്തിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ സമീപ വാർഡിലെ 3 പേരാണ് ബുധനാഴ്‌ച മാത്രം ചികിൽസ തേടിയത്. നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് ഡെങ്കിപ്പനിക്ക് എതിരായി അതീവ ജാഗ്രതയോടു കൂടിയ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

Read also: നിയമം ലംഘിച്ചെന്ന് പരാതി; പനവല്ലി എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE