കുതിരവട്ടം വികസന പ്രവർത്തനം; പദ്ധതി റിപ്പോർട് 31-നകം സർക്കാരിന് സമർപ്പിക്കും

By Trainee Reporter, Malabar News
kuthiravattam mental hospital
Ajwa Travels

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. വികസന പ്രവർത്തനം സംബന്ധിച്ച വിശദമായ റിപ്പോർട് ഈ മാസം 31-നകം സർക്കാരിന് സമർപ്പിക്കാനും തീരുമാനമായി.

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ ഇന്ന് ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്രത്തിൽ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിൽ അഞ്ചാം വാർഡിലെ ഓട് മാറ്റി ഷീറ്റിടാൻ തീരുമാനമായി. എളുപ്പത്തിൽ ഓടിളക്കി രക്ഷപ്പെടുന്നത് ഒഴിവാക്കാൻ വാർഡിന്റെ താഴെ ഭാഗത്താണ് ഷീറ്റിടുക.

ഇവിടെ നിന്ന് ഏഴാം വാർഡിലേക്ക് പോകുന്ന ഭാഗത്തുള്ള മതിലിന് ഉയരം കൂട്ടും. ഒരു പാചകക്കാരനെ നിയമിക്കാൻ സർക്കാരിൽ ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതുതായി നാല് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഒഴിവുള്ള മറ്റ് തസ്‌തികകളിലേക്ക് ജീവനക്കാരനെ നിയമിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Most Read: വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE