ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ

By News Desk, Malabar News
Diesel prices rise; Owners say freight rents will increase
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചരക്കുലോറികളുടെ വാടക കുത്തനെ കൂട്ടുമെന്ന് ലോറി ഉടമകൾ. ഡീസൽ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ട് മാസത്തിനിടെ ഡീസൽ വില 15 രൂപയാണ് കൂടിയത്. ഈ സാഹചര്യത്തിൽ ലോറി വാടക ഉയർത്താതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഉടമകളുടെ വാദം.

കുറഞ്ഞത് 15 ശതമാനം വർധനവെങ്കിലും ലോറി വാടകയിൽ ഏർപ്പെടുത്തും. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. നികുതി ഒഴിവാക്കി ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ശ്രമിക്കണമെന്നാണ് ലോറി ഉടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യം.

Also Read: വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE