ഡീസൽ വിലയിൽ വർധന; രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു

By Team Member, Malabar News
Fuel Price
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വർധന. 26 പൈസയാണ് ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ നിലവിൽ രണ്ട് ദിവസത്തിനിടെ ഡീസൽ വിലയിൽ 48 പൈസയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ 23 പൈസയുടെ വർധന ആയിരുന്നു രാജ്യത്ത് ഉണ്ടായത്.

രാജ്യത്ത് ജൂലൈ 15ആം തീയതിയാണ് ഡീസൽ വില അവസാനമായി ഉയർന്നത്. ഇതോടെ മെയ് 4ആം തീയതി മുതൽ ജൂലൈ 17ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരം ഡീസൽ വിലയിൽ 9.14 രൂപയും, പെട്രോൾ വിലയിൽ 11.44 രൂപയുടെ വർധനയും രാജ്യത്തുണ്ടായി. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില 100 കടക്കുകയും ചെയ്‌തിരുന്നു.

Read also: ഹോട്ടൽ ക്വാറന്റെയ്ൻ; ഇന്ത്യക്കാർക്ക് ഇളവ് നൽകി ഖത്തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE