‘തങ്ങളുടെ പിന്തുണയോടെ ഒരു പഞ്ചായത്തുപോലും ബിജെപി ഭരിക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ?’; തോമസ് ഐസക്

By Staff Reporter, Malabar News
thomas isaac_malabar news
തോമസ്‌ ഐസക്‌
Ajwa Travels

കൊച്ചി: കേരളത്തില്‍ ബിജെപി ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടാകുമോ എന്ന് ചോദിച്ച് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്‍റ്റിലാണ് മന്ത്രി സംസ്‌ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇക്കാര്യം ചോദിച്ചത്. അത്തരമൊരു നില ഉണ്ടാവില്ലെന്ന് കേരളത്തിന് ഉറപ്പു നല്‍കാന്‍ കെപിസിസി പ്രസിഡണ്ടിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോ എന്നും ഐസക് കുറിപ്പില്‍ ചോദിച്ചു.

കേരളത്തിലെ ജനത ഒന്നാകെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനായി കാതോര്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നാല് പഞ്ചായത്തുകളില്‍ മാത്രമാണ് തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളില്‍ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപി അവിടങ്ങളില്‍ ഭൂരിപക്ഷം തരപ്പെടുത്തുക എങ്ങനെയെന്നും അതില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ റോളെന്നും കുറിപ്പില്‍ ആരാഞ്ഞു.

Read Also: തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി നേതൃത്വത്തിന് എതിരെ വിമർശനവുമായി പിഎം വേലായുധന്‍

കേരളത്തില്‍ ബിജെപി ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ഭരിക്കില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ കെപിസിസി പ്രസിഡണ്ടിനോ പ്രതിപക്ഷ നേതാവിനോ കഴിയുമോ എന്ന് ചോദിച്ചുകൊണ്ടാണ് തോമസ് ഐസക് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

Read Also: ഇസ്രോയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിക്ഷേപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE