ഡ്രൈവർ വിസ പുതുക്കൽ; ഒമാനിൽ സാധുവായ ലൈസൻസ് നിർബന്ധമാക്കി

By Staff Reporter, Malabar News
driving-test-oman
Representational Image
Ajwa Travels

മസ്‌കറ്റ്: ഒമാനി ഡ്രൈവർ തസ്‌തികയിലെ വിസ പുതുക്കി ലഭിക്കുന്നതിനായി പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ്. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കിയാണ് ഉത്തരവിറങ്ങിയത്.

ജൂൺ ഒന്ന് മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. തൊഴിൽ മന്ത്രാലയവുമായി ചേർന്നാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്. ലൈറ്റ്, ഹെവി തുടങ്ങിയ ലൈസൻസുകൾ വിസയിലുള്ള ജോലിക്ക് അനുയോജ്യമാണെങ്കിൽ മാത്രമേ അനുവദിക്കാൻ കഴിയൂ എന്നും പുതിയ ഉത്തരവിൽ പറയുന്നു.

ഇതുവരെ ഡ്രൈവർ വിസ പുതുക്കാൻ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം എന്ന നിബന്ധന നിലവിൽ ഇല്ലായിരുന്നു. ഡ്രൈവർ തസ്‌തികയിൽ സ്വദേശി വൽക്കരിച്ച വിഭാഗങ്ങളിലെ വിസ ഇനി പുതുക്കി ലഭിക്കില്ല.

ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാർഷിക ഉൽപന്നങ്ങൾ, ഭക്ഷ്യോൽപ്പന്നം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്വദേശി ഡ്രൈവർമാർക്ക് മാത്രമാണ് അനുമതി . മറ്റ് ചെറുകിട സ്‌ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി വിദേശികളെ ജോലിക്കെടുക്കാൻ കഴിയും.

Read Also: വിപി ജോയ് അടുത്ത ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE