ന്യൂഡെൽഹി: ഡെൽഹി കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേരാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെസിഡന്റ് കമ്മീഷണര്‍ സൗരഭ് ജയിന്‍. ചട്ടം മറികടന്നാണ് ഡിവൈഎഫ്‌ഐക്ക് കോണ്‍ഫറന്‍സ് ഹാള്‍ അനുവദിച്ചതെന്ന ആരോപണത്തിനിടെയാണ് വിശദീകരണം.
കേരള ഹൗസിലെ ഔദ്യോഗിക യോഗങ്ങള്‍ക്കായാണ് മന്ത്രി മുഹമ്മദ് റിയാസ് കോണ്‍ഫറന്‍സ് ഹാള്‍ ആവശ്യപ്പെട്ടത്. അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് ഹാള്‍ വിട്ടു നല്‍കിയതെന്നും സൗരഭ് ജെയിന്‍ പ്രതികരിച്ചു.
കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നത് വലിയ വിവാദത്തിലായിരുന്നു. ചട്ടം മറികടന്ന് ഡിവൈഎഫ്‌ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്നായിരുന്നു ആരോപണം. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത്.
Most Read: ഒരുപാട് പറയാനുണ്ട്, എല്ലാം പറയും; ബിനീഷ് കോടിയേരി