വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
Ajwa Travels

പെരിക്കല്ലൂർ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ മാവിൻചോട് പിആർഡിഎസ് മന്ദിരത്തിന് സമീപം ചെങ്ങഴശേരിയിൽ കരുണാകരൻ (80), സുമതി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീടിന്റെ മുൻഭാഗത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പുൽപ്പള്ളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇവർക്ക് മൂന്ന് പെൺമക്കളുണ്ട്. മക്കളിൽ രണ്ടുപേർ വിവാഹിതരും ഒരാൾ അവിവാഹിതയുമാണ്. അവിവാഹിതയായ മകളോടൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ഈ മകളുടെ അസുഖങ്ങളും കടബാധ്യതയുമാണ് ദമ്പതികളുടെ ആത്‌മഹത്യക്ക് കാരണമെന്നാണ് കരുതുന്നത്.

Read also: അബ്‌ദുള്ളകുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE