വയോധികനെ മദ്യം ഒഴിച്ച് തീകൊളുത്തി; രണ്ടുപേര്‍ അറസ്‌റ്റില്‍

By News Bureau, Malabar News
ARREST IN MALAPPURAM
Ajwa Travels

കൂത്തുപറമ്പ്‍: വയോധികന്റെ ദേഹത്ത് മദ്യം ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മാങ്ങാട്ടിടം സ്വദേശികളായ വൈഷ്‌ണവ്, വജീഷ് എന്നിവരെയാണ് കൂത്തുപറമ്പ്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മാങ്ങാട്ടിടം കിണറ്റിന്റവിടയിലെ പി ഗംഗാധരന്റെ ദേഹത്താണ് കഴിഞ്ഞ ദിവസം മദ്യം ഒഴിച്ചശേഷം തീ കൊളുത്തിയത്.

മദ്യലഹരിയില്‍ മൂവരും തമ്മില്‍ വഴക്കിടുകയും ഗംഗാധരന്റെ ദേഹത്ത് മദ്യമൊഴിച്ചശേഷം തീവെക്കുകയും ആയിരുന്നു. ബാക്കിവന്ന മദ്യം കഴിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

അക്രമത്തിൽ ഗംഗാധരന്റെ നെഞ്ചിലും കൈകളിലും സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഇയാളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ചികിൽസയില്‍ കഴിയുന്ന ഗംഗാധരന്‍ അപകടനില തരണം ചെയ്‌തതായി പോലീസ് അറിയിച്ചു.

അതേസമയം ഗംഗാധരന്റെ മൊഴി പ്രകാരം പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. പ്രതികളെ സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.

Malabar News: സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതം; വനമേഖലയിൽ മാലിന്യം തള്ളുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE