മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

By Staff Reporter, Malabar News
Vigilance investigation against VD Satheesan
Ajwa Travels

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തയച്ചത്.

അതേസമയം, വിദ്യാർഥികളെയും മറ്റുള്ളവരേയും നാട്ടിലേക്ക് എത്തിക്കുന്നതിനായി എംബസി മുഖേനയും കോണ്‍ട്രാക്‌ടര്‍മാര്‍ മുഖന്താരവും നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ 30 ദിവസത്തെ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ് യുക്രൈന്‍. സിവിലിയന്‍ ഏരിയയിലൊന്നും ആക്രമണം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. സിവിലിയന്‍ ഏരിയകൾ ആക്രമിക്കില്ലെന്ന് നേരത്തെ റഷ്യ ഔദ്യോഗികമായി തന്നെ വ്യക്‌തമാക്കിയിരുന്നു.

യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്നീ നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. നാട്ടിലെ ബന്ധുക്കൾക്ക് നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍ 1800 425 3939 ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍ ഐ ഡി; [email protected]. കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും സമീപിക്കാവുന്നതാണ്.

Read Also: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE