ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്‌ടർ നേരത്തെ ഉത്തരവിട്ടിരുന്നു.

കോവിഡ് വ്യാപന സാധ്യതകൾ കണക്കിലെടുത്ത് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് സന്ദർശകർക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂർ ബീച്ചുകളിൽ പ്രതിരോധ മാർഗങ്ങൾ പാലിക്കാതെ ആളുകൾ എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന റിപ്പോർട്ടുകൾ അനുസരിച്ചാണ് പ്രവേശനം വീണ്ടും നിരോധിച്ചത്. ബേപ്പൂർ സെക്‌ടർ മജിസ്‌ട്രേറ്റും ജില്ലാ ടൂറിസം പ്രൊമോഷൻ സെക്രട്ടറിയുമാണ് ജില്ലാ കളക്‌ടർക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.

Read also: ലൈഫ് മിഷൻ; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE