യൂറോപ്യൻ സൂപ്പർ ലീഗ്; ടീമുകൾക്ക് എതിരായ കേസുകൾ പിൻവലിച്ച് യുവേഫ

By Staff Reporter, Malabar News
UEFA

ലണ്ടൻ: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്‌ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ ഔഗ്യോഗികമായി അറിയിച്ചു. നേരത്തെ യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ളബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്.

ഈ തീരുമാനം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ക്ളബുകൾ ഓരോന്നായി പിൻമാറി. എന്നാൽ, യുവന്റസ്, ബാഴ്‌സലോണ, റയൽ മാഡ്രിഡ് എന്നീ ടീമുകൾ പിൻമാറാൻ തയ്യാറായില്ല. തുടർന്ന് ഈ ടീമുകൾക്കെതിരെ നടപടി എടുക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഈ ടീമുകൾക്ക് എതിരെ നൽകിയ കേസ് കോടതിയിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് പിൻവലിക്കുന്നു എന്നാണ് യുവേഫയുടെ പ്രഖ്യാപനം.

Read Also: പൃഥ്വിരാജിന്റെ ‘ഭ്രമം’; സസ്‌പെൻസും കൗതുകവും നിറച്ച് ട്രെയ്‌ലറെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE