രൂക്ഷമാകുന്ന കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം നാളെ

By Desk Reporter, Malabar News
Pinarayi Vijayan in Online Meeting
File Photo
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും അത്യാവശ്യ നടപടികൾ സ്വീകരിക്കാനുമായി നാളെത്തേക്ക് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു.

നാളെ രാവിലെ 11ന് (ഏപ്രിൽ 15 വ്യാഴം) ഓൺലൈനിൽ നടക്കുന്ന യോഗത്തിൽ ഐഎംഎ പ്രതിനിധികൾ, ആരോഗ്യമേഖലയിലെ പ്രമുഖർ, കളക്‌ടർമാർ, പോലീസ് മേധാവികൾ ഉൾപ്പടെയുള്ള വലിയനിര പങ്കെടുക്കും. കോവിഡ് മുക്‌തനായി ഇന്ന് ആശുപത്രിവിട്ട മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റൈനിലാണ്. ഇവിടെ നിന്നാണ് മുഖ്യമന്ത്രി ഓൺലൈനിൽ ചേരുക.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും വാക്‌സിൻ ബോധവൽകരണം ശക്‌തമാക്കാനുമുള്ള നടപടികൾ, പോലീസ് സേനയുടെ ക്രമീകരണം, ആശുപത്രി സൗകര്യങ്ങളുടെ വിലയിരുത്തൽ, മരണസംഖ്യ കൂടാതിരിക്കാനുള്ള ചികിൽസാ സൗകര്യങ്ങൾ, ആംബുലൻസ് സർവീസുകളുടെ വിന്യാസം, സ്‌കൂൾ, കോളേജ് പരീക്ഷകളും അവയുടെ പ്രവർത്തനവും തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് നാളെ ചർച്ചക്ക് എടുക്കുന്നത്.

Most Read: കുംഭമേള തുടരും; നിസാമുദ്ദീനിലെ മസ്‌ജിദ്‌ തുറക്കാനാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE