പഴവങ്ങാടി: തിരുവനന്തപുരം പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ കോവിഡ് മഹാമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇനി മുതൽ നാല് നടകളിൽ കൂടിയും ഭക്‌തർക്ക് പ്രവേശനം അനുവദിക്കും. മുതിർന്ന പൗരൻമാർക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്ര പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിർച്വൽ ക്യൂ ഉൾപ്പടെ പാലിച്ച് കൊണ്ടുമാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ആരാധനാലയങ്ങൾ തുറക്കാമെന്ന കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങളോടെ ക്ഷേത്ര ദർശനം അനുവദിച്ചത്.
Also Read: ഇരട്ടത്താപ്പ്; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ വിജയരാഘവൻ