ഒമാനിൽ പ്രവാസി ജനസംഖ്യയിൽ കുറവ്; 38.8 ശതമാനമായി കുറഞ്ഞു

By Team Member, Malabar News
Ajwa Travels

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി ജനസംഖ്യയിൽ വലിയ കുറവ് ഉണ്ടായതായി റിപ്പോർടുകൾ. നിലവിൽ 38.8 ശതമാനമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ. മെയ് 15ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാർച്ച് അവസാനം വരെ 38.9 ശതമാനമായിരുന്നു ഒമാനിലെ പ്രവാസി ജനസംഖ്യ. തുടർന്ന് കഴിഞ്ഞ ഒന്നര മാസത്തിനിടെയാണ് 0.1 ശതമാനത്തിന്റെ കുറവ് ഉണ്ടായിരിക്കുന്നത്.

നിലവിൽ ഒമാനിലെ ജനസംഖ്യയിൽ 61.2 ശതമാനം സ്വദേശികളും 38.8 ശതമാനം വിദേശികളുമാണ് ഉള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ സ്വദേശി ജനസംഖ്യയില്‍ 2.97 ശതമാനത്തിന്റെ കുറവ് വന്നതായി അധികൃതര്‍ അറിയിച്ചിരുന്നു. 45,07,468 ആണ് ഒമാനിലെ ആകെ ജനസംഖ്യ. ഇവരില്‍ 27,57,983 പേര്‍ സ്വദേശികളും 17,49,485 പേര്‍ പ്രവാസികളുമാണ്.

രാജ്യത്ത് നിന്നും ഏറ്റവും കൂടുതൽ വിദേശികൾ സ്വന്തം ദേശത്തേക്ക് മടങ്ങിയത് മസ്‌ക്കറ്റിൽ നിന്നുമാണ്. സ്വദേശത്തേക്ക് മടങ്ങിയ 17.4 ശതമാനം പ്രവാസികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുമാണ്. ബംഗ്ളാദേശുകാരും പാകിസ്‌ഥാനികളും ഫിലിപ്പൈനികളുമാണ് തൊട്ടുപിന്നിലുള്ളത്.

Read also : സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE