വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കാതെ വിലക്ക് ഏര്‍പ്പെടുത്തും; ഫേസ്ബുക്ക്

By News Desk, Malabar News
Malabar_News facebook respons about hate speech policy
Representation image
Ajwa Travels

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക്ക്. വിദ്വേഷ പ്രസംഗം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേസ്ബുക്ക് ഒഴിഞ്ഞുമാറുകയാണെന്ന യുഎസിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.
‘വിദ്വേഷ പ്രസംഗവും അതിക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കവും തടയുക എന്ന ഞങ്ങളുടെ നയം ആഗോളതലത്തില്‍ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ കണക്കിലെടുക്കാതെ നടപ്പാക്കുന്നതാണ്. ഇനിയും ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. നിരന്തരമായി വിലയിരുത്തലുകള്‍ നടത്തിയും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തിയും ഇതു നിര്‍ബന്ധമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ്’ – കമ്പനി വക്താവ് അറിയിച്ചു.

വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ഉണ്ടായ വാക്ക്‌പോരിന് പിന്നാലെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ‘ബിജെപി തെറ്റായ വിദ്വേഷ പ്രചരണങ്ങള്‍ വ്യാപിപ്പിക്കുന്നത് ഇപ്പോള്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും’ ആണെന്ന് ഞായറാഴ്ച രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. യുഎസ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍ അദ്ധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മറ്റിയെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഏല്‍പ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE