പാപമോചന പത്തിന് വിട; മഅ്ദിൻ ഗ്രാൻഡ് മസ്‌ജിദിൽ നാളെ (വെള്ളി) സവിശേഷ പ്രാർഥനാ സദസ്

ശനിയാഴ്‌ച വനിതാ വിജ്‌ഞാന വേദി, കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഹാപ്പി റമളാന്‍ ക്യാമ്പയിൻ സമാപന സംഗമം, 'ഹാപ്പി റമളാന്‍ ടാലന്റ് അവാര്‍ഡ്' ദാനം, ലീഡേഴ്‌സ് മീറ്റ്, അബൂബക്കര്‍ അഹ്‌സനി തെന്നലയുടെ പ്രഭാഷണം, ഖലീല്‍ ബുഖാരി തങ്ങളുടെ അനുഗ്രഹ പ്രാർഥന എന്നിവയും ഉണ്ടാകും.

By Central Desk, Malabar News
Farewell to Forgiveness Ten; Special prayer tomorrow (Friday) at Ma'din Grand Masjid
Representational image
Ajwa Travels

മലപ്പുറം: ഇസ്‌ലാമില്‍ വളരെയേറെ പുണ്യകരമായ കാര്യമാണ് റമദാനിലെ ഇസ്‌തിഗ്‌ഫാർ ’അഥവാ‘ പാപമോചന പ്രാർഥന. പശ്‌ചാത്തപിക്കാനും (തൗബ) പാപമോചന പ്രാർഥന (ഇസ്‌തിഗ്‌ഫാർ) നടത്താനും ഏറ്റവും അനുയോജ്യമായ ദിനങ്ങളിൽ ഒന്നാണ് നാളെ വെള്ളിയാഴ്‌ച.

ഈ ദിനം വിശ്വാസികൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്താൻ നാളെ വെള്ളിയാഴ്‌ച മഅ്ദിൻ ഗ്രാൻഡ് മസ്‌ജിദിൽ നടക്കുന്ന ഇസ്‌തിഗ്‌ഫാർ മജ്‌ലിസും പ്രാർഥനാ സദസും സഹായകമാകും. റമദാനിലെ രണ്ടാമത്തെ പത്തിന് വിടചൊല്ലിയാണ് നാളെ സവിശേഷ പ്രാർഥനാ സദസ് ഒരുക്കുന്നത്. -ഭാരവാഹികൾ പറഞ്ഞു

ജുമുഅ നിസ്‌കാര ശേഷം നടക്കുന്ന പരിപാടിക്ക് മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രാവിലെ 6ന് നടക്കുന്ന ഹദീസ് പഠനത്തോടെ വിവിധ പരിപാടികള്‍ക്ക് തുടക്കമാകും. രാവിലെ 7ന് ഖുര്‍ആന്‍ പഠനവും 10ന് ഖത്‍മുൽ ഖുര്‍ആന്‍, വൈകുന്നേരം 4ന് കര്‍മ ശാസ്‌ത്ര പഠനം, 6ന് വിര്‍ദുല്ലത്വീഫ് എന്നിവയും നടക്കും.

ശനിയാഴ്‌ച രാവിലെ 10ന് മഅ്ദിൻ വനിതാ വിജ്‌ഞാന വേദിയുടെയും കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഹാപ്പി റമളാന്‍ ക്യാമ്പയിനിന്റെയും സമാപന സംഗമം നടക്കും. ‘ഹാപ്പി റമളാന്‍ ടാലന്റ് അവാര്‍ഡ്’ ദാനവും ചടങ്ങില്‍ നിർവഹിക്കും. അബൂബക്കര്‍ അഹ്‌സനി തെന്നല പ്രഭാഷണത്തിന് നേതൃത്വം നൽകുന്ന ചടങ്ങിൽ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാർഥന നിർവഹിക്കും.

ഉച്ചക്ക് 2ന് കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നീ പ്രസ്‌ഥാനിക സംഘടനാ ഭാരവാഹികള്‍ സംബന്ധിക്കുന്ന ലീഡേഴ്‌സ് മീറ്റും ഉണ്ടായിരിക്കും. വൈകിട്ട് നടക്കുന്ന സമൂഹ ഇഫ്‌താറോടെ സമാപനം കുറിക്കുന്ന പരിപാടിയിൽ ഇഅ്തികാഫിനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുള്ളതായി നേതൃത്വം അറിയിച്ചു.

Most Read: 9000 കോടി രൂപയുടെ അപൂർവ റൂബി ഡയമണ്ട് ലേലത്തിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE