ധീരജവാൻ എ പ്രദീപിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

By News Desk, Malabar News
Ajwa Travels

വാളയാർ: കുനൂരിലെ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറുമായ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേശം സ്വവസതിയിലേക്ക് കൊണ്ടുപോയത്.

കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ കൃഷ്‌ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. അന്തിമോപചാരം അർപ്പിക്കാൻ പൊതുജനങ്ങളും സഹപാഠികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്.

വാളയാറിൽ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകൾ അണിചേർന്നു. സ്‌കൂളിൽ ഒരു മണിക്കൂറോളം നേരം പൊതുദർശനത്തിന് വെച്ച ശേഷം ജൻമനാടായ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.

വ്യാഴാഴ്‌ച രാത്രി തന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിൽ എത്തിച്ചിരുന്നു. അപകടവിവരമറിഞ്ഞ് കോയമ്പത്തൂരിലേക്ക് പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങി എത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസിലാക്കാനാകാത്ത വിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ പിതാവ് രാധാകൃഷ്‌ണൻ കഴിയുന്നത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്‌ചയുണ്ടായ ഹെലികോപ്‌ടർ ദുരന്തത്തിലാണ് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാൻ എ പ്രദീപ് എന്നിരുൾപ്പടെ 14 പേർ അപകടത്തിൽപെട്ടത്. ഹെലികോപ്‌ടർ പൂർണമായും കത്തി നശിച്ചിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.

Also Read: അധ്യാപകന്റെ തലയില്‍ മാലിന്യക്കുട്ട കമിഴ്‌ത്തി വിദ്യാർഥികൾ; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE