കോഴിക്കോട്: മഴ വില്ലനായതോടെ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മൽസരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിന്റെ അവസാന ദിവസം.
വെള്ളിയാഴ്‌ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. കാലിക്കറ്റ് സർവ്വകലാശാല സ്‌റ്റേഡിയത്തിൽ 5 ദിവസങ്ങളായി നടന്നുവരുന്ന മീറ്റിൽ രാജ്യത്തെ മികച്ച 600 കായിക താരങ്ങൾ മാറ്റുരക്കുന്നുണ്ട്.
ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾക്ക് യോഗ്യത നേടാനുള്ള അവസരമാണ് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്‌ചയിച്ചിട്ടുള്ള യോഗ്യതാ മാർക്ക് നേടിയവർ മാത്രമാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.
Most Read: നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍