ചലച്ചിത്ര നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

By News Bureau, Malabar News
Ajwa Travels

കോട്ടയം: ചലച്ചിത്ര നിർമാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. 74 വയസായിരുന്നു.

ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹം. കോട്ടയം ​ഗസ്‌റ്റ് ഹൗസിന് സമീപമുള്ള വസതിയിൽ താമസിച്ചു വരികയായിരുന്ന അദ്ദേഹം ഏറെക്കാലമായി അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. സംസ്‌കാരം ശനിയാഴ്‌ച നടക്കുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച് മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് 1985ൽ പുറത്തിറങ്ങിയ ‘യാത്ര’. എറിക് സൈ​ഗളിന്റെ കഥയിൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്‌ത്‌ 1982ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘ഓളങ്ങൾ’.

Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE