ഹെൽസിങ്കി: ഇത്തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി സ്വന്തമാക്കി ഫിൻലൻഡ്. തുടർച്ചയായി അഞ്ചാം തവണയാണ് ഫിൻലൻഡ് ഈ പദവി സ്വന്തമാക്കുന്നത്. 146 രാജ്യങ്ങളുടെ സന്തോഷ സൂചികയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഹാപ്പിനെസ് റിപ്പോർട്ടിലാണ് ഫിൻലൻഡ് ഇത്തവണയും ഒന്നാമതെത്തിയത്.
ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ്‌ലൻഡ്, സ്വറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ലക്‌സംബെര്‍ഗ്, സ്വീഡന്‍, നോര്‍വെ, ഇസ്രയേല്‍, ന്യൂസീലന്‍ഡ് എന്നിവയാണ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലെ ആദ്യ പത്ത് സ്‌ഥാനങ്ങളില്‍ ഇടംപിടിച്ച രാജ്യങ്ങള്‍. കഴിഞ്ഞ തവണ ആദ്യ പത്തിൽ ഓസ്‌ട്രേലിയ സ്‌ഥാനം പിടിച്ചിരുന്നെങ്കിലും ഇത്തവണ താഴേക്ക് പോയി. സാംബിയ, മലാവി, ടാന്‍സാനിയ, സിറേ ലിയോണ്‍, ബോട്‌സ്വാന, വാന്‍ഡ, സിംബാവെ, ലെബനന്‍, അഫ്ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്.
അതേസമയം 136ആം സ്‌ഥാനത്താണ് ഇന്ത്യയുള്ളത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്‌ഥാനം 139 ആയിരുന്നു. സ്വാതന്ത്ര്യം, സമാധാനം, സാമ്പത്തിക വളര്‍ച്ച, ആരോഗ്യപരിപാലനം, സാമൂഹ്യ പുരോഗതി എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഹാപ്പിനെസ് റിപ്പോര്‍ട് തയാറാക്കുന്നത്.
Read also: ചീനിക്കുഴി കൂട്ടക്കൊല; മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമെന്ന് ഹമീദ്