വടക്കൻ ഈജിപ്‌തിൽ വസ്‌ത്ര നിർമാണശാലയിൽ തീപിടുത്തം; 20 മരണം, നിരവധിപേർക്ക് പരിക്ക്

By Staff Reporter, Malabar News
fire
Representational Image
Ajwa Travels

കെയ്‌റോ: വടക്കൻ ഈജിപ്‌തിലെ വസ്‌ത്ര നിർമാണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 ആയി. അൽ ഖല്യുബിയ പ്രവിശ്യയിലെ വസ്‌ത്ര നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.

അപകടത്തിൽ 12 പേർ മരണപ്പെട്ടതായി നേരത്തെ അൽ അഹറം ദിനപത്രം റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി അധികൃതർ അറിയിക്കുക ആയിരുന്നു.

പത്തിലധികം അഗ്‌നിശമന സംഘത്തെ സംഭവസ്‌ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read Also: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE