പാലക്കാട് ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം; അട്ടിമറി ആരോപണം

സാമൂഹിക വിരുദ്ധർ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നതെന്ന് പാലക്കാട് നഗരസഭാ അധികൃതർ പറഞ്ഞു.

By Trainee Reporter, Malabar News
fire_ at palakkad
Rep. Image
Ajwa Travels

പാലക്കാട്: നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടർന്നത്. വാളയാർ ദേശീയപാത കൂട്ടുപാത ജങ്ഷന് സമീപം കൊടുമ്പ് പഞ്ചായത്തിലാണ് സംസ്‌കരണ കേന്ദ്രം. ടൺ കണക്കിന് മാലിന്യത്തിലേക്കാണ് തീ പടർന്നത്. എട്ടു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്ളാസ്‌റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാൽ വൻതോതിൽ പുക ഉയരുന്നുണ്ട്. ഈ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കം ചെയ്‌ത്‌ പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. മാലിന്യ സംസ്‌കരണ ശാലയുടെ പിൻഭാഗത്താണ് തീപിടിത്തം ഉണ്ടായത്. അതേസമയം, തീപിടിത്തത്തിൽ അട്ടമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതർ പറഞ്ഞു. സാമൂഹിക വിരുദ്ധർ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. പോലീസിൽ പരാതി നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി.

Most Read: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE