തൃശൂർ കുന്നംകുളത്ത് തീപിടുത്തം; 15 ലക്ഷം രൂപയുടെ നാശനഷ്‌ടം

By Syndicated , Malabar News
fire break in thrissure
Ajwa Travels

തൃശൂർ: കുന്നംകുളത്ത് വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടക്കും കടലാസ് ഗോഡൗണിനും തീപിടിച്ചത്. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്‌ഥാപനത്തിന്റെ പുറക് വശത്ത് നിന്നാണ് തീപിടിച്ചത്‌. എന്നാൽ തീ പിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്‌തമല്ല. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പട്ടാമ്പി സ്വദേശി മുസ്‌തഫയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥാപനമാണ് കത്തി നശിച്ചത്.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE