പൂനെയിൽ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം

By News Bureau, Malabar News
fire break out-pune
Ajwa Travels

പൂനെ: മഹാരാഷ്‌ട്രയിലെ പിസോളി മേഖലയിലെ ഫർണിച്ചർ ഗോഡൗണിൽ തീപിടുത്തം. ചൊവ്വാഴ്‌ച പുലർച്ചെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്.

അഗ്‌നിശമന സേനയെത്തി മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വിവരമറിഞ്ഞ് പുലർച്ചെ 3.30ഓടെ 14 വാഹനങ്ങളിലായാണ് അഗ്‌നിശമന സേന സംഭവസ്‌ഥലത്ത് എത്തിയത്. രാവിലെ ആറരയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഗോഡൗണിലെ മുഴുവൻ സാമഗ്രികളും കത്തി നശിച്ചതായി അധികൃതർ പ്രസ്‌താവനയിൽ അറിയിച്ചു.

സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട് ചെയ്‌തിട്ടില്ലെന്നും തീ പൂർണമായും അണക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അഗ്‌നിശമന സേന അറിയിച്ചു.

Most Read: അക്ഷയ് കുമാർ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ് കര്‍ഷക സംഘടനകള്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE