പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു

By Trainee Reporter, Malabar News
Teacher stabbed at Mukkam NIT; Attacked by former student
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിൽ നാല് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് ആണ് പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയത്.

കല്ലമ്പലം പോലീസ് സ്‌റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് ആക്രമിച്ചത്. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേർ ഗുരുതരാവസ്‌ഥയിലാണ്. ആക്രമണ വിവരം അറിഞ്ഞതോടെ സംഭവസ്‌ഥലത്ത് കൂടുതൽ പോലീസുകാർ എത്തി അനസിനെ കീഴ്‌പ്പെടുത്തി അറസ്‌റ്റ് ചെയ്‌തു.

ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസ്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതായി പോലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്‌റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡിൽ ഉൾപ്പെട്ട പോലീസുകാർക്കാണ് കുത്തേറ്റത്.

Most Read: ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിൽ കൃത്രിമം നടത്തി; ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE