ന്യൂഡെൽഹി: രാജ്യത്ത് പതിവുപോലെ ഇന്ധനവില വർധന തുടരുന്നു. പെട്രോൾ, ഡീസൽ വില അർധരാത്രി വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും വില കൂട്ടിയിരുന്നു. ഇന്നലെ പെട്രോളിനും ഡീസലിനും 42 പൈസ വീതമാണ് വർധിപ്പിച്ചത്.
137 ദിവസത്തെ ഇടവേളക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. മാർച്ച് 21 മുതൽ ഇന്ന് വരെ ഒരു ദിവസമൊഴികെ തുടർച്ചയായ എല്ലാ ദിവസവും വിലവർധന ഉണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിൽ അധികമാണ് വില കൂട്ടിയത്. ഡീസലിന് ഒൻപതര രൂപയോളവും വർധനവുണ്ടായി.
അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ, ഫലപ്രഖ്യാപനത്തിന് പിന്നാലെ കുത്തനെ ഉയർത്തുകയായിരുന്നു. വരുംദിവസങ്ങളിലും വില ഉയരുമെന്നാണ് കരുതുന്നത്.
Most Read: മൂവാറ്റുപുഴ ജപ്‌തി; ബാങ്ക് ജീവനക്കാരുടെ പണം വേണ്ടെന്ന് അജേഷ്