തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയിൽ തീപിടുത്തം; ഒരാൾ മരിച്ചു

By News Bureau, Malabar News
fire at furniture shop
Ajwa Travels

കൊച്ചി: തൃപ്പൂണിത്തുറയിൽ ഫർണിച്ചർ കടയ്‌ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. മരട് തൊട്ടിയൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ പ്രസന്ന(45)നാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കടയോട് ചേർന്ന വീട്ടിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്. തീ പടരുന്നത് കണ്ട് വീട്ടുകാർ സ്‌ഥലത്തുനിന്ന് മാറിയിരുന്നു.

തൃപ്പൂണിത്തുറയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

അതേസമയം മരണപ്പെട്ട പ്രസന്നനും ഫർണിച്ചർ കടയുടമയും തമ്മിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കം ഉണ്ടായിരുന്നതായി ആരോപണമുണ്ട്. പ്രസന്നൻ കടയിലേക്ക് എത്തിയതും കടയ്‌ക്ക് തീപിടിച്ചതും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Most Read: ചോദ്യങ്ങളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പേര് പറയേണ്ട; സ്‌പീക്കർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE