കൊച്ചി: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞു. 36,640 രൂപയാണ് സ്വർണം പവന് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,580 രൂപയുമായി. 36,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണത്തിന്റെ വിലയിടിവിന് പിന്നിൽ. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,834.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.4 ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്.
ഈ മാസം 8നാണ് സ്വർണവില ഏറ്റവും ഉയർന്നുനിന്നത്. 37,280 രൂപയായിരുന്നു അന്നത്തെ വില.
Read also: തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട