സ്വർണ വിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 240 രൂപ

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: സ്വർണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്‌ച പവന്റെ വില 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്‌ഥാനത്ത് സ്വർണം പവന് 33,160 രൂപയിലെത്തി. 4145 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഇന്നലെ പവന് 520 കുറഞ്ഞ് 33,440 രൂപയായിരുന്നു വില.

യുഎസ് ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതും മൂലം ഈ ആഴ്‌ച മാത്രം ആഗോള വിപണിയിലെ സ്വർണവിലയിൽ രണ്ടു ശതമാനമാണ് ഇടിവുണ്ടായത്. ഔൺസിന് 1,693.79 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വിൽപന നടക്കുന്നത്.

ദേശീയ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,400 രൂപയിലെത്തി. 10 മാസത്തെ താഴ്ന്ന നിലവാരമാണിത്.

Also Read:  എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ കുറയുന്നു; പ്രിയം അഞ്ഞൂറിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE