സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

By Trainee Reporter, Malabar News
Gold Rate Today
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 37,880 രൂപയായാണ് വില ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. 280 രൂപയുടെ വർധനവാണ് ഇന്ന് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 35 രൂപ കൂടി 4,735 രൂപയായി.

സ്വർണത്തിന് ആഗോളതലത്തിലുണ്ടാകുന്ന വില വർധനവാണ് ഇന്ത്യയിലും പ്രകടമാകുന്നത്. ഡോളറിന്റെ മൂല്യം ദുർബലമായതാണ് സ്വർണത്തിന് കരുത്തായത്. പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന ആശങ്ക ജനങ്ങളെ സ്വർണത്തിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു.

Read also: കൊറോണില്‍ സസ്വാരി; പതഞ്‌ജലി സമ്പാദിച്ചത് 241 ലക്ഷം

വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പും സ്വർണത്തോടുള്ള താൽപര്യം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ ഉത്തേജന പാക്കേജ്, യൂറോപ്യൻ യൂണിയൻ-യു.കെ ചർച്ചകൾ, അമേരിക്കയുടെ മൂന്നാംപാദ ജിഡിപി, അമേരിക്കൻ തെരഞ്ഞെടുപ്പ്, കോവിഡ് വ്യാപനം എന്നീ ഘടകങ്ങളാകും വരുംദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE