ശരീരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ 23 ലക്ഷത്തിന്റെ സ്വർണം പിടികൂടി

By Team Member, Malabar News
Ajwa Travels

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്‌റ്റംസ്‌ അധികൃതർ പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 511 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും അധികൃതർ പിടികൂടിയത്.

കാപ്‌സ്യൂൾ രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഡപ്യൂട്ടി കമ്മീഷണർ ടിഎ കിരൺ, സൂപ്രണ്ടുമാരായ കെ സുധീർ, ഐസക് വർഗീസ്, എം പ്രകാശ്, തോമസ് വർഗീസ്, പ്രേം പ്രകാശ് മീണ, ഇൻസ്‌പെക്‌ടർമാരായ ചേതൻ ഗുപ്‌ത, ടി മിനിമോൾ, കെ രാജീവ്, ഹെഡ് ഹവിൽദാർ എംഎൽ രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണക്കടത്ത് പിടികൂടിയത്.

Read also : കുഴൽപ്പണക്കേസ്; അന്വേഷണം സുരേന്ദ്രന്റെ മകനിലേക്ക്; മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE